മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

പാലക്കാട്: പട്ടാമ്പിയില്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്.

മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണുള്ളത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കിയില്ലെന്ന് സുന്ദരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

 

Top