മൂന്നാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

drawned

മൂന്നാര്‍: മാട്ടുപ്പെട്ടി പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍പെട്ട മൂന്നാര്‍ കോളനിയലെ രഞ്ജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും സംയുക്തമായി വെള്ളിയാഴ്ച രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെ വിളിച്ചു വരുത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹര്‍ത്താല്‍ ദിവസമായ വ്യാഴാഴ്ച ഉച്ചയോടെ ആറ് സുഹൃത്തുക്കളോടൊപ്പമായിരുന്നു രഞ്ജിത് പുഴയില്‍ കുളിക്കാനിറങ്ങിയത്. മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്കാരനായിരുന്നു രഞ്ജിത്ത്.

Top