സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തിയത്.

പതിനേഴുകാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നു എന്നുള്ള കാര്യം ആശുപത്രി അധികൃതര്‍ക്ക് അറിവില്ലായിരുന്നു എന്നാണ് വിവരം.

പ്രസവിച്ച വിവരവും മറ്റും ശുചീകരണ തൊഴിലാളികള്‍ ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം കാര്യം വ്യക്തമായിട്ടില്ല. അതേസമയം പൊലീസ് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയേയും ആശുപത്രി അധികൃതരെയും പൊലീസ് എത്തി ചോദ്യം ചെയ്യുകയാണ്.

 

Top