ഉത്തര്‍പ്രദേശ്: കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മാവന്‍ കരണ്‍ സോണിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒക്ടോബര്‍ 11 ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിലേക്ക് തള്ളുകയായിരുന്നുവെന്നും ആരോപണമുണ്ട്.
പെണ്‍കുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സോണിയുടെ വീട്ടിലാണ് മക്കളോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയോടും ഭാര്യാസഹോദരിയോടും സോണിക്ക് കുടുംബ വഴക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകമെന്നും വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.