ബൊഫോഴ്‌സ് കേസ് ; പുനരന്വേഷണത്തിനായി സി ബി ഐ

bofors

ന്യൂഡല്‍ഹി: ബൊഫോഴ്‌സ് കേസ് വീണ്ടും. കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐ അനുമതി തേടി.

വര്‍ഷങ്ങള്‍ക്കുശേഷം ബൊഫോഴ്‌സ് കേസ് വീണ്ടും കേണ്‍ഗ്രസിന് എതിരെയുള്ള രാഷ്ട്രീയ ആയുധമാവാന്‍ പോവുകയാണ്.

സുപ്രീംകോടതിയില്‍ ഇതിനോടകം കേസ് റദ്ദാക്കിയതിനെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ആവശ്യത്തെ പിന്തുണച്ച് ഹര്‍ജി നല്‍കാമെന്ന് സിബിഐയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിയമമന്ത്രാലയമാണ് ഇതിന് അനുമതി നല്‍കേണ്ടത്.

ബിജെപി അംഗമായ അജയ് അഗര്‍വാളാണ് സ്‌പെഷല്‍ ബോഫോഴേസ് കേസ് റദ്ദാക്കിയതിനെതിരെ ലീവ് പെറ്റീഷനുമായി സുപ്രിം കോടതിയെ സമീപിച്ചത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പൊതുജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ കേസാണ് ബൊഫേഴ്‌സ്.

1986 ലാണ് തോക്കുകള്‍ സൈനിക ആയുധങ്ങള്‍ വാങ്ങാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ എ ബി ബൊഫോഴ്‌സുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെടുന്നത്.

437 കോടിയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍ കരാറിനായി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നു എന്ന വെളിപ്പെടുത്തല്‍ വന്‍വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

തുടര്‍ന്ന് 1990 ജനുവരി 22 ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 64 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു കണ്ടെത്തല്‍.

സ്വിസ് റേഡിയോ സ്റ്റേഷനായിരുന്നു ബൊഫോഴ്‌സ് അഴിമതി പുറത്തുകൊണ്ടുവന്നത്.

Top