ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി; ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘ബോഗിബീല്‍’ പാലം ഉദ്ഘാടനം ചെയ്തത്.

അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന പാലത്തിന് മുകളില്‍ 3 വരി പാതയും താഴെ ഇരട്ട റെയില്‍ പാതയുമാണുള്ളത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് വിശ്വസിക്കുന്ന പാലം യാഥാര്‍ഥ്യമായതോടെ അസം അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയും. കൂടാതെ അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനും ഇന്ത്യക്കു കഴിയും. 4.9 കിലോമീറ്റര്‍ ദൂരമുള്ള പാലം 5900 കോടി രൂപ ചെലവിട്ടാണു നിര്‍മിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരമാണു പാലത്തിനുള്ളത്.

Top