കള്ളവോട്ട്; കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത

voteeeeeeeeeee

കാസര്‍ഗോഡ്: കള്ളവോട്ട് നടന്ന കാസര്‍ഗോഡ് മണ്ഡലത്തില്‍ റീപോളിംഗിന് സാധ്യത. കല്ല്യാശ്ശേരി, പയ്യന്നൂര്‍, നിയമസഭ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗിന് സാധ്യതയുള്ളത്.

കല്ല്യാശ്ശേരിയിലെ 19, 69,70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48 നമ്പര്‍ ബൂത്തിലും റീപോളിംഗ് നടത്താനാണ് സാധ്യത. റീപോളിംഗ് ഞായറാഴ്ച നടത്തുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപം ഇന്നുണ്ടാകും.

അതേസമയം, കൂടുതല്‍ ഇടങ്ങളില്‍ റീപോളിംഗ് വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വോട്ടിംഗ് 90 ശതമാനത്തില്‍ അധികമായ മണ്ഡലങ്ങളില്‍ റീപോളിംഗ് നടത്തണമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യമുന്നയിച്ചത്.

റീപോളിംഗ് നടത്തുവാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ബിജെപിയും സ്വാഗതം ചെയ്തു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ കണ്ണൂരിലെ ധര്‍മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവിടെ പന്ത്രണ്ട് കള്ളവോട്ട് നടന്നതായാണ് കണ്ടെത്തിയിരുന്നത്. പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായും കണ്ടെത്തിയിരുന്നു.

Top