തിരുവനന്തപുരം: കാസര്‍ഗോട് പിലാത്തറയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം പി സലീനയെ അയോഗ്യയാക്കില്ല. പദവിയില്‍ നിന്ന് അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ശുപാര്‍ശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.
ഇത്തരത്തിലുള്ള ശുപാര്‍ശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ടിക്കാറാം മീണയുടെ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.
സലീന ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് വാദമുയര്‍ത്തിയെങ്കിലും ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ കോടതി ശിക്ഷിക്കാതെ അയോഗ്യയാക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിച്ചത്.