പാശ്ചാത്യ പൗരന്മാരെ തട്ടിക്കൊണ്ടു പോകാന്‍ ബോക്കോഹറാം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

അബുജ: നൈജീരിയയിലുള്ള പാശ്ചാത്യ പൗരന്മാരെ ഭീകര സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടു പോകുന്നതിനായി പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്.

യുകെ ഫോറിന്‍ ഓഫീസാണ് ഇതു സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നൈജീരിയയിലെ ബൊര്‍ണൊ സംസ്ഥാനത്ത് ജോലി ചെയ്യുന്ന പാശ്ചാത്യ വംശജരെ തട്ടിക്കൊണ്ടു പോകാനാണ് പദ്ധതിയെന്നാണ് വിവരം.

രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങള്‍ മുന്നില്‍ കണ്ടാണ് ഭീകരര്‍ ഇതിനു പദ്ധതിയിടുന്നതെന്നും ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.

നൈജീരിയയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ബോക്കോഹറാം ശക്തി പ്രാപിച്ചു വരുന്നതായും ഫോറിന്‍ ഓഫീസ് അറിയിച്ചു.

2014ല്‍ ചിബോക്കില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 200ലധികം പേരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു.

Top