ലണ്ടന്‍: നൈജീരിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബോക്കോ ഹറാമാണ് ലോകത്തെ കൊടും ഭീകരസംഘടനയെന്ന് പഠനം. ഭീകരതയുടെ കാര്യത്തില്‍ ബോക്കോഹറാമിനും പിന്നിലാണ് ഐഎസെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് ഇന്‍ ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്‌സ് ചൂണ്ടിക്കാട്ടുന്നു. ഐഎസിന്റെയും ബോക്കോഹറാമിന്റെയും ഭീകര പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു കണ്ടെത്തല്‍.
2014ല്‍ ഐഎസ് 6,073 കൊലകള്‍ നടത്തിയപ്പോള്‍ അതേ കാലയളവില്‍ ബോക്കോ ഹറാം നടത്തിയത് 6,644 കൊലകളാണ്. 2015ലും അവര്‍ പിന്നിലല്ല.
വടക്കന്‍ ആഫ്രിക്കയില്‍ നരനായാട്ട് നടത്തുന്ന ബോക്കോ ഹറാമിന് ഛാഡിലും കാമറൂണിലും കേന്ദ്രങ്ങളുണ്ട്. 2002ല്‍ മുഹമ്മദ് യൂസഫ് ആണ് ഈ മതഭീകര സംഘടന സ്ഥാപിച്ചത്. ഇയാള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അബൂബക്കര്‍ ഷേക്ക് ആണ് സംഘടനയെ നയിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിനോട് ബോക്കോ ഹറാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.