പുതിയ മാറ്റങ്ങളുമായി ബൊലേറൊ; വില എട്ട് ലക്ഷം മുതല്‍ 11 ലക്ഷം വരെ

മുഖം മിനുക്കി പുതിയ ബൊലേറൊ വിപണിയിലെത്തുന്നു, എട്ട് ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്ന് കമ്പനി അറിയിച്ചു. രൂപത്തില്‍ മാറ്റംവരുത്താതെയുള്ള മിനുക്കുപണികളാണ് പുതിയ ബൊലേറൊയില്‍ നല്‍കുക. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്,എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവ വരാനിരിക്കുന്ന ബൊലേറൊയിലെ പുതുമകളാണ്.

പുതിയ ബൊലേറൊയില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം. ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് റിമൈന്‍ഡര്‍ എന്നിവ അടിസ്ഥാന മോഡലില്‍ മുതല്‍ നല്‍കും. കൂടുതല്‍ പ്രീമിയം ഇന്റീരിയറിലായിരിക്കും ബൊലേറൊ എത്തുന്നത്. സോഫ്റ്റ്ടച്ച് ഡാഷ്‌ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സീറ്റുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പുതിയ എയര്‍കണ്ടീഷന്‍ യൂണിറ്റ് എന്നിവയാണ് ഇന്റീരിയറിനെ മനോഹരമാക്കുന്നത്.

ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനില്‍ എത്തുന്നതിനാല്‍ തന്നെ ഒരു ലക്ഷം രൂപ വില ഉയരുമെന്നാണ് സൂചന. എട്ട് ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.മഹീന്ദ്രയുടെ ജെന്‍3 പ്ലാറ്റ്‌ഫോമിലാണ് ബൊലേറൊ നിര്‍മിക്കുന്നത്.

Top