എതിരാളികള്‍ക്ക് പേടിസ്വപ്നമായ ഏറ്റവും ബുദ്ധിമുട്ടേറിയ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ബൊളീവിയക്കെതിരെ വിജയം നേടിയത്.
ലൗടാരോ മാര്‍ട്ടിനസ്, ജോക്വിന്‍ കൊറേയ എന്നിവരുടെ ഗോളുകള്‍ക്കാണ് ഒരു ഗോളിന് പിറകില്‍ നിന്ന് തിരിച്ചടിച്ച് വിജയം നേടിയത്. മാര്‍സലോ മൊറേനയാണ് ബൊളീവിയക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ ലോകകപ്പ് യോഗ്യതക്കുള്ള ആദ്യ രണ്ടു മത്സരങ്ങളിലും വിജയിക്കാനും അര്‍ജന്റീനക്കു കഴിഞ്ഞു.
സമുദ്രനിരപ്പില്‍ നിന്നും 12000 അടി മുകളില്‍ നില്‍ക്കുന്ന മൈതാനമായ ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയത്തില്‍ കളിക്കുന്നത് മുങ്ങിത്താഴുന്നതു പോലെയാണെന്ന് കളിക്ക് മുമ്പ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി പറഞ്ഞിരുന്നു. 2005ലാണ് അര്‍ജന്റീന അവസാനമായി ഇവിടെ വിജയിച്ചത്. 2009ല്‍ മെസി, ടെവസ്, അഗ്യൂറോ എന്നിവരടങ്ങിയ അര്‍ജന്റീന 6-1ന് ഇതേ മൈതാനത്ത് തോറ്റിരുന്നു.