ബോളീവിയയില്‍ സര്‍ക്കാരിനെതിരെ സര്‍വകലാശാല വിദ്യാര്‍ഥികളുടെ പ്രതിഷേധം

ബോളീവിയ: ബോളീവിയന്‍ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികള്‍ സര്‍ക്കാരിനെതിരെ രംഗത്ത്. തങ്ങള്‍ക്ക് മതിയായ ഫണ്ട് നല്‍കാതെ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ബോളീവിയന്‍ സര്‍ക്കാര്‍ കോടിക്കണക്കിന് പണമുപയോഗിച്ചാണ് പുതിയ കൊട്ടാരം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനു പുറമെയാണ് പ്രസിഡന്റ് ഇവോ മോറേല്‍സ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ റഷ്യയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ നയങ്ങളാണ് വിദ്യാര്‍ഥികളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്.

പഠനത്തിനും ഗവേഷണത്തിനും വളരെ തുച്ഛമായ ഫണ്ടാണ് സര്‍ക്കാര്‍ അനുവദിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. സമരക്കാര്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പിന്മാറിയില്ല. വിദ്യാര്‍ഥികളും സ്‌ഫോടക വസ്തുക്കള്‍ പൊലീസിനെതിരെ പ്രയോഗിക്കുകയും ചെയ്തു. നിരവധി വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.

Top