സുക്രെ : ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് രാജിവെച്ചു. മൊറാലിസിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. രാജ്യത്തിന്റെ സുസ്ഥിരതക്ക് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മൊറാലിസിനോട് സൈനിക മേധാവി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം രാജ്യത്ത് മൊറാലിസ് പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. അതേസമയം, പുതിയ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം മൊറെയ്ൽസ് വ്യക്തമാക്കിയിട്ടില്ല. 2006-ലാണ് മൊറെയ്‍ൽസ് ആദ്യമായി ബൊളീവിയയിൽ പ്രസിഡന്റായത്.
ഇതിനിടെ ഞായറാഴ്ച ബൊളീവിയയിൽ നടന്ന പ്രതിഷേധത്തിൽ പ്രക്ഷോഭകർ സർക്കാർ ചാനലുകളായ ബൊളീവിയ ടെലിവിഷനും റേഡിയോ പാട്രിയ ന്യുവേയും പിടിച്ചെടുത്തു. ഇവയുടെ സംപ്രേഷണവും പ്രക്ഷേപണവും തടഞ്ഞു. ജീവനക്കാരെ ഇറക്കിവിട്ടതായും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. മൊറെയ്‍ൽസിൻറെ താത്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നെന്നാരോപിച്ചായിരുന്നു ആക്രമണം.