ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് താരത്തിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിരാനന്ദനി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. അമ്മയുടെ രോഗവിവരമറിഞ്ഞ് യുകെയില്‍ ഷൂട്ടിലായിരുന്ന താരം ഇന്ത്യയില്‍ മടങ്ങിയെത്തിയിരുന്നു.
അമ്മയുടെ മരണവാര്‍ത്ത അക്ഷയ് കുമാര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ‘അമ്മ എന്റെ ഹൃദയമായിരുന്നു. എന്റെ അസ്തിത്വത്തിന്റെ കാതലായ ഭാഗത്ത് ഇന്ന് എനിക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു.
എന്റെ അമ്മ അരുണ ഭാട്ടിയ ഇന്ന് രാവിലെ ഈ ലോകം വിട്ട്, അച്ഛനുമായി മറ്റൊരു ലോകത്ത് വീണ്ടും ഒന്നിച്ചു. ഞാനും എന്റെ കുടുംബവും ഈ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണം. ഓം ശാന്തി,’ എന്ന് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടില്‍ മിഷന്‍ സിന്‍ഡ്രല്ല എന്ന സിനിമയുടെ ചിത്രീകരണവുമായി തിരക്കിലായിരുന്നു താരം. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതോടെ തിങ്കളാഴ്ചയാണ് അക്ഷയ് കുമാര്‍ ഇന്ത്യയില്‍ എത്തിയത്.