സിനിമാ ടെലിവിഷന്‍ താരം ബിക്രംജീത് കന്‍വര്‍പാല്‍ കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു. ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ടാണ് സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.
കൊവിഡിനെ തുടര്‍ന്ന് ബിക്രംജീത് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഹിന്ദി ചലച്ചിത്ര താരം നീല്‍ നിതിന്‍ മുകേഷ്, രോഹിത് ബോസ് റോയ്, നടി റിച്ച ഛദ്ദ, സംവിധായകന്‍ അശോക് പണ്ഡിറ്റ് തുടങ്ങി നിരവധി പ്രമുഖര്‍ താരത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സൈനികനായിരുന്ന ബിക്രംജീത് കന്‍വര്‍പാല്‍ 2002ല്‍ മേജറായി വിരമിക്കുകയും തൊട്ടടുത്ത വര്‍ഷം പേജ് 3 എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയുമായിരുന്നു. റോക്കറ്റ് സിംഗ്: സെയില്‍സ്മാന്‍ ഓഫ് ദി ഇയര്‍, ക്രീച്ചര്‍ 3ഡി, ഹൊറര്‍ സ്റ്റോറി, പ്രേം രതന്‍ ധന്‍ പായോ, മര്‍ഡര്‍ ടു, ദി ഖാസി അറ്റാക്ക്, ടു സ്റ്റേറ്റ്‌സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കിസ്മത്, സിയാസാത്, യേ ഹേ ചാഹ്‌തേ, സ്‌പെഷ്യല്‍ ഒപിഎസ് തുടങ്ങിയ മിനി സ്‌ക്രീന്‍ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രമായെത്തി. 24 എന്ന ടെലിവിഷന്‍ പരമ്പരയില്‍ അനില്‍ കപൂറിനോടൊപ്പം സ്‌ക്രീന്‍ പങ്കിട്ടുണ്ട്.