ബോളിവുഡ് നടന്‍ കിരണ്‍ കുമാറിനും കോവിഡ് 19 സ്ഥിരീകരിച്ചു. ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയ നടന് കോവിഡ് 19 പരിശോധന കൂടി നടത്തുകയായിരുന്നു. തുടര്‍ന്ന് ഫലം പോസിറ്റീവ് എന്നു കണ്ടെത്തുകയായിരുന്നു. ഇന്നേക്ക് പത്തുദിവസമായിട്ടും താരത്തിന് ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെയില്ല. വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദേശം.
വീട്ടിലെ മൂന്നാംനിലയിലാണ് കിരണ്‍ ഇപ്പോള്‍ കഴിയുന്നത്. നടന്റെ കുടുംബം രണ്ടാം നിലയിലാണ് താമസം. അതേസമയം, കിരണിന്റെ രണ്ടാം ഘട്ടപരിശോധന തിങ്കളാഴ്ച്ച നടന്നേക്കും.
മുഛ്‌സേ ദോസ്തീ കരോഗേ, ജൂലി, ധട്കന്‍ തുടങ്ങിയവയാണ് കിരണ്‍ അഭിനയിച്ച ചിത്രങ്ങള്‍. മിലി, ഗൃഹസ്തി, സിന്ദഗി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഗായിക കനിക കപൂര്‍, നിര്‍മ്മാതാവ് കരീം മൊറാനി, നടന്‍ പുരബ് കോഹ്ലി എന്നിവര്‍ക്കാണ് ബോളിവുഡില്‍ നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്.