കൊറോണ; മുംബൈയിലെ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കും: സഞ്ജയ് ദത്ത്

മുംബൈ: കൊറോണയും ലോക്ക് ഡൗണും ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണക്കാരായ ജനങ്ങളേയും തെരുവുകളില്‍ അലയുന്നവരേയുമാണ്. ഇപ്പോഴിതാ ദുരിതത്തിലായ സഹജീവികള്‍ക്ക് താങ്ങും തണലുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്.

സവര്‍ക്കര്‍ ട്രസ്റ്റുമായി സഹകരിച്ച് മുംബൈയിലെ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുമെന്ന് സഞ്ജയ് ദത്ത് അറിയിച്ചു.

‘രാജ്യത്തിനാകെ ഇത് കഠിനമായ കാലമാണ്. ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ സഹജീവികളെ സഹായിക്കുന്നു. അത് വീട്ടിലിരുന്ന് സാമൂഹിക അകലം പാലിച്ചിട്ടായാലും ശരി. മറ്റുള്ളവരെ സഹായിക്കാനായി ഞാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യും’. സഞ്ജയ് ദത്ത് പറഞ്ഞു.

ഈ ഏറ്റവും വലിയ മഹാമാരിയായ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച ഇന്ത്യന്‍ നഗരങ്ങളിലൊന്നാണ് മുംബൈ.

Top