മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 25,000 പി.പി.ഇ കിറ്റുകള്‍ കൈമാറി ഷാരൂഖ് ഖാന്‍

ന്യൂഡല്‍ഹി: കോവിഡ് വൈറസ് കൂടുതല്‍ പടര്‍ന്നുപിടിച്ച മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ (പി.പി.ഇ കിറ്റുകള്‍) കൈമാറി ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍.

തിങ്കളാഴ്ച 25,000 കിറ്റുകളാണ് കോവിഡുമായി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഷാരൂഖ് കൈമാറിയത്.

ഷാരൂഖ് ഖാന് നന്ദി അറിയിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ ട്വീറ്റ് ചെയ്തു.
നേരത്തെ താരവും ഭാര്യ ഗൗരി ഖാനും നാലുനില ഓഫീസ് കെട്ടിടം കോവിഡ് രോഗികള്‍ക്ക് ഐസൊലേഷന്‍ സൗകര്യമൊരുക്കാന്‍ വിട്ടുനല്‍കിയിരുന്നു. മാത്രമല്ല നേരത്തേ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോവിഡ് സഹായവും നല്‍കിയിരുന്നു.

Top