കോവിഡ് പ്രതിരോധത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി പാട്ടുമായി ബോളിവുഡ് താരങ്ങള്‍. ഐ ഫോര്‍ ഇന്ത്യ എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈവ് പെര്‍ഫോമന്‍സുമായാണ് താരങ്ങള്‍ അണിനിരന്നിരിക്കുന്നത്. ഇത്തരമൊരു ആശയത്തിന് രൂപം കൊടുത്തത് ആമിര്‍ഖാനും ഭാര്യ കിരണ്‍ റാവുവും ചേര്‍ന്നാണ്. താരങ്ങളെക്കൂടാതെ നിരവധി വാദ്യകലാകാരന്മാരും എഴുത്തുകാരും സംഗീതജ്ഞരും ക്രിക്കറ്റ് താരങ്ങളും ഐ ഫോര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു.
ലൈവില്‍ ഷാരൂഖും മകന്‍ അബ്‌റാമും ഒരു റാപ് ഗാനവുമായാണ് എത്തിയത്. മാധുരി ദീക്ഷിത് മകന്‍ അരിനുമൊത്ത് ഈദ് ഷരാനിന്റെ പെര്‍ഫെക്ട് ടുഗതര്‍ എന്ന ഗാനം പാടി. ആലിയ ഭട്ട് സഹോദരി ഷഹീനിനൊപ്പം ലൈവില്‍ പങ്കെടുത്തിരുന്നു. ഫര്‍ഹാന്‍ അക്തര്‍, ടൈഗര്‍ ഷറഫ് തുടങ്ങിയവരും പങ്കു ചേര്‍ന്നിരുന്നു.
മാത്രമല്ല പ്രിയങ്ക ചോപ്ര ജോനാസ്, കരീന കപൂര്‍ ഖാന്‍, വിദ്യാ ബാലന്‍ , ശബാന ആസ്മി, ഐശ്വര്യ റായ് ബച്ചന്‍, അര്‍ജുന്‍ കപൂര്‍, സെയ്ഫ് അലി ഖാന്‍, റാണി മുഖര്‍ജി, ദുല്‍ഖര്‍ സല്‍മാന്‍, കത്രിന കെയ്ഫ്, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ്മ, ആയുഷ്മാന്‍ ഖുരാന, എ ആര്‍ റഹ്മാന്‍, ജാവേദ് അക്തര്‍, ശങ്കര്‍ എഹ്‌സാന്‍ ലോയ്, സോനു നിഗം, അര്‍ജിത് സിങ്, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സാനിയ മിര്‍സ തുടങ്ങിയവരും ഐ ഫോര്‍ ഇന്ത്യയുടെ ഭാഗമായി.
പാട്ടുകള്‍ക്കൊപ്പം ലോക്ഡൗണിന്റെ ആവശ്യകതയെപ്പറ്റിയും ഈ അവസ്ഥയില്‍ ബുദ്ധിമുട്ടുന്ന ദിവസവേതനക്കാരെക്കുറിച്ചും നാട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കുന്ന പ്രവാസികളുടെ മാനസികാവസ്ഥയെക്കുറിച്ചുമെല്ലാം താരങ്ങള്‍ സംസാരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ നടക്കുന്ന ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ചും താരങ്ങള്‍ പ്രതികരിച്ചു.
നാല് മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്ന ലൈവ് പരിപാടിയിലൂടെ ഏകദേശം മൂന്നു കോടി രൂപയോളം സമാഹരിക്കാനായെന്നാണ് കണക്കുകള്‍. ഗിവ് ഇന്ത്യ എന്ന സംഘടനയുടെ കോവിഡ് 19 പ്രത്യേക ഫണ്ടിലേക്കാണ് ഈ തുക കൈമാറുന്നത്.