മുംബൈ : വിമാനയാത്രയില്‍ സഹയാത്രികനായ ഒരാള്‍ തന്നോട് അപമര്യാദയായി പെരുമാറിയതായി ബോളിവുഡ് നടി സൈറ വസിം.
ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ മധ്യവയസ്‌കന്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും, തടയാന്‍ ശ്രമിച്ചെങ്കിലും ആരും സഹായത്തിനായി എത്തിയില്ലെന്നും താരം പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ ആണ് തനിക്ക് അനുഭവപ്പെട്ട ദുരനുഭവം താരം തുറന്നു പറഞ്ഞത്.
സഹയാത്രികന്റെ പെരുമാറ്റം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും ക്യാബിനില്‍ വെളിച്ചക്കുറവ് ഉണ്ടായിരുന്നതിനാല്‍ അത് സാധിച്ചില്ലെന്നും, ഈ കാര്യം വിമാനത്തിലെ ജീവനക്കാരോട് പറഞ്ഞെങ്കിലും അവര്‍ ആരും സഹായിക്കാന്‍ എത്തിയില്ലെന്നും സൈറ വീഡിയോയില്‍ പറയുന്നു.