വീട്ടുക്കാരുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷിക്കണം എന്ന അപേക്ഷയുമായ് ബോളിവുഡ് നടി വൈഷ്ണവി ധനരാജ്

വീട്ടുക്കാരുടെ ശാരീരിക ഉപദ്രവത്തില്‍ നിന്ന് രക്ഷിക്കണം എന്നും അപേക്ഷിച്ചുള്ള ബോളിവുഡ് നടിയുടെ വീഡിയോ വിവാദമാകുന്നു. ‘സിഐഡി’, ‘തേരേ ഇഷ്‌ക് മേ ഗയാല്‍’ തുടങ്ങിയ ടിവി ഷോകളിലൂടെ ശ്രദ്ധ നേടിയ അറിയപ്പെടുന്ന നടി വൈഷ്ണവി ധനരാജാണ് തന്റെ കുടുംബം തന്നെ ശാരീരികമായി ഉപദ്രവിച്ചതായി അവകാശപ്പെട്ട് രംഗത്ത് എത്തിയത്. ഇവര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇട്ട വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. നടി തന്റെ മുഖത്തെ മുറിവുകള്‍ കാണിക്കുകയും കുടുംബാംഗങ്ങള്‍ തന്നെ അടിച്ചതായി പറയുകയും ചെയ്യുന്നുണ്ട് വീഡിയോയില്‍.

‘ഹായ്, ഇത് വൈഷ്ണവി ധനരാജാണ്. എന്നെ സഹായിക്കണം. ഞാന്‍ കാഷിമിറ പോലീസ് സ്റ്റേഷനിലാണ്, എന്റെ വീട്ടുകാര്‍ എന്നെ ദ്രോഹിക്കുകയും വളരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ നിന്നും വാര്‍ത്താ ചാനലുകളില്‍ നിന്നും ഇന്‍ട്രസ്ട്രീയില്‍ നിന്നും എല്ലാവരില്‍ നിന്നും എനിക്ക് സഹായം ആവശ്യമാണ്. ദയവായി വന്ന് എന്നെ സഹായിക്കൂ.” – എന്നാണ് നടി വീഡിയോയില്‍ പറയുന്നത്.

2016-ലായിരുന്നു നടന്‍ നിതിന്‍ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചത്. ഗാര്‍ഹിക പീഡനം കാരണം നിതിനുമായി വിവാഹമോചനം നേടിയതായി നേരത്തെ ഒരു അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു. നിതിനെ പ്രൊഫഷണലായി സഹായിച്ച് തങ്ങളുടെ ദാമ്പത്യം രക്ഷിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവരുടെ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും വൈഷ്ണവി ധനരാജ് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ പുതിയ പ്രശ്‌നം എന്താണ് എന്നതില്‍ വ്യക്തത വീഡിയോയില്‍ ലഭ്യമല്ല. പൊലീസ് നടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്നാണ് വിവരം. വീട്ടുകാരെ ചോദ്യം ചെയ്യാന്‍ വിളിക്കും എന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണവി ധനരാജിനെ സുരക്ഷിതമായ ഒരിടത്ത് ആക്കിയതായും പൊലീസ് പറയുന്നു.

 

View this post on Instagram

 

A post shared by IWMBuzz (@iwmbuzz)

Top