ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ സിനിമകളേയും ഇത് പ്രതികൂലമായാണ് ബാധിക്കാറ്.
ബോളിവുഡ് ചിത്രങ്ങള്‍ക്ക് ഇപ്പോഴും പാക്കിസ്ഥാനില്‍ വിലക്കാണ് നിലനില്‍ക്കുന്നത്. രാജമൗലിയുടെ ബോക്‌സ് ഓഫീസിന്റെ സകല റെക്കോഡുകളും ഭേദിച്ച് മുന്നേറിയ ബാഹുബലി പാക്കിസ്ഥാനിലും എത്താന്‍ ഒരുങ്ങുകയാണ്.
പാക്കിസ്ഥാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ച്ച് 29ന് തുടങ്ങി ഏപ്രില്‍ ഒന്നിന് അവസാനിക്കുന്ന മേളയില്‍ ബാഹുബലി ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ രാജമൗലിക്ക് പാക്കിസ്ഥാനില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേളയില്‍ പ്രത്യേക അതിഥിയായാണ് രാജമൗലി പങ്കെടുക്കുക.