ഡല്‍ഹിയിലെ പ്രശസ്തമായ മദാം തുസാഡ്സ് മെഴുക് പ്രതിമ മ്യൂസിയത്തില്‍ ഇനി ബോളിവുഡ് താരം മധുബാലയും.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 1969 ല്‍ 36ാം വയസിൽ അന്തരിച്ച മധുബാല ഇന്ത്യന്‍ സിനിമാതാരങ്ങളില്‍ ഏറ്റവും സുന്ദരി എന്നാണ് അറിയപ്പെട്ടിരുന്നത്.
1960 ല്‍ ഇവര്‍ അഭിനയിച്ച ‘മുഗള്‍ ഇ അസം’ എന്ന സിനിമയിലെ അനാര്‍ക്കലിയുടെ വേഷത്തിലാണ് പ്രതിമ രൂപകല്പന ചെയ്തിരിക്കുന്നത്.
മധുബാലയുടെ സഹോദരി മധുര് ബ്രിജ് അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയാണ് ശില്പികള് പ്രതിമക്ക് അന്തിമരൂപം നല്‍കിയത്.
ക്രിക്കറ്റ് താരം കപില്‍ ദേവ്, ഗായിക ആശ ബോസ്ലെ, ശ്രേയ ഘോഷാല്‍ എന്നിവരുടെ പ്രതിമകളും മ്യൂസിയത്തില്‍ നിർമിച്ചിട്ടുണ്ട്.