ന്യൂഡൽഹി : ഡല്‍ഹിയെ വലച്ച് പുകമഞ്ഞ് അതിശക്തമായി നിൽക്കുകയാണ്.
പുകമഞ്ഞ് നിറഞ്ഞതിനെ തുടര്‍ന്ന് കടുത്ത അന്തരീക്ഷ മലിനീകരണമാണ് ഡൽഹിയിലെ ജനങ്ങൾ അനുഭവിക്കുന്നത്.
വായുമലിനീകരണം വന്‍തോതില്‍ ഉയര്‍ന്നതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (എഎംഎ) ഡല്‍ഹിയില്‍ ആരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും ഐഎംഎ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡൽഹിയിൽ സിനിമ ചിത്രീകരണത്തിനെത്തിയ ബോളിവുഡ് താരങ്ങൾ പുക മഞ്ഞിനെ കുറിച്ചുള്ള നിർദേശങ്ങളും , ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
What’s happening in Delhi is dangerous in more ways than one can imagine…I’m filming here as I type this and I’m fearing things aren’t gonna really get any better… pic.twitter.com/hvj5bcUxlN
— Arjun Kapoor (@arjunk26) November 8, 2017
The video i posted was sent to me & as I stand at look out of the window the fear that engulfes me is that this is reality & it can happen to any of us if we aren’t extremely aware & carful. The smog is dangerous long term & short term. Really hope things improve. Stay safe Delhi
— Arjun Kapoor (@arjunk26) November 8, 2017
യമുന എക്സ്പ്രസ്സ് വേയിൽ പുകമഞ്ഞ് കാരണം നടന്ന അപകടത്തിന്റെ വീഡിയോയാണ് അർജുൻ കപൂർ ഷെയർ ചെയ്തിരിക്കുന്നത്.
I hope & pray the people who are assigned the job of finding long term solutions activately seek & put them into action soon. As citizens we shouldn’t feel paranoid about the air we breathe. Our capital is suffering & we are all to blamed but now is the time to right our wrongs.
— Arjun Kapoor (@arjunk26) November 8, 2017
ദ്വാർക എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലുള്ള വരുൺ ധവാൻ മാസ്കിൽ നിൽക്കുന്ന സ്വന്തം ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
യഥാർത്ഥ സ്മോഗ് എങ്ങനെയിരിക്കുമെന്ന് നിങ്ങൾക്ക് കാണിച്ചു തരാനാണ് ഈ സെൽഫി ഞാൻ എടുത്തത്. ഞാൻ പ്രസംഗിക്കാൻ ആഗ്രഹിക്കുന്നില്ല, ഈ സാഹചര്യത്തിന് കാരണക്കാർ ഞാൻ അടക്കമുള്ള രാജ്യത്തെ പൗരന്മാരാണ് , ഇപ്പോൾ പരസ്പരം കുറ്റപ്പെടുത്തിയാൽ ഒന്നും മാറില്ല പകരം പ്രകൃതിയിലേക്ക് മടങ്ങാം എന്നും വരുൺ വ്യക്തമാക്കി.
Hauz khas raha hai. #delhiAirpollution
— Farhan Akhtar (@FarOutAkhtar) November 7, 2017
കൂടാതെ നടൻ ഫർഹാൻ അക്തറും പുക മഞ്ഞിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്.
റിപ്പോർട്ട് : രേഷ്മ പി.എം