എല്ലാ സ്ഥാപനങ്ങളിലും ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍ ആവശ്യമാണെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഹൈദരാബാദില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു താരം ഈ കാര്യം വ്യക്തമാക്കിയത്.
ദുംഖവും വിഷാദവും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ടെന്നും, അഞ്ചിലൊരാള്‍ വിഷാദരോഗം അനുഭവിക്കുന്നുണ്ടെന്നും എല്ലാവരും പരസ്പരം സഹായിക്കണ്ടേതാണെന്നും താരം പറഞ്ഞു.
പല കാരണങ്ങള്‍ കൊണ്ടും വിഷാദം വരാമെന്നും, നമ്മള്‍ മറ്റുള്ളവരോട് അത് പങ്കുവയ്ക്കണമെന്നും, അമ്മയായിരുന്നു തന്റെ ഏറ്റവും വലിയ ശക്തിയെന്നും, ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അവിടുത്തെ ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഒരു കൗണ്‍സിലര്‍ ആവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.