അര്‍ബുദത്തോട് മല്ലിടുന്ന ആരാധികയ്ക്കായി ബോളിവുഡ് ഹീറോയുടെ മറുപടി

സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ തന്റെ ആരാധികയ്ക്കായി നല്കിയ വീഡിയോയാണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

അര്‍ബുദത്തോട് മല്ലിട്ട് കൊണ്ടിരിക്കുന്ന അരുണ എന്ന ഷാരൂഖ് ഖാന്‍ ആരാധികയുടെ അവസാന ആഗ്രഹമെന്നത് തന്റെ പ്രിയ നടനെ കാണുക എന്നതായിരുന്നു.

അമ്മയുടെ ആഗ്രഹം കേട്ട അരുണയുടെ മക്കളായ അക്ഷതിനും പ്രിയങ്കയുമാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി തങ്ങളുടെ അമ്മയുടെ ആഗ്രഹം ലോകത്തെ അറിയിച്ചത്.

അരുണയുടെ ആഗ്രഹമറിഞ്ഞ ഷാരൂഖ് ഒട്ടും താമസിക്കാതെ തിരക്കുകള്‍ മാറ്റിവച്ച് ഒരു വീഡിയോ സന്ദേശം ആരാധികയ്ക്കായി പോസ്റ്റ് ചെയ്യുകയായിരുന്നു.

‘നിങ്ങളുടെ മക്കളില്‍ നിന്നാണ് എല്ലാ വിവരങ്ങളും ഞാന്‍ അറിയുന്നത്. വിഷമിക്കേണ്ട, എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വളരെ ശക്തയായ ഒരു സ്ത്രീയാണ്. ഈ കരുത്ത് അസുഖത്തെ അതിജീവിക്കാന്‍ സഹായിക്കും. ഈ അവസ്ഥയില്‍ നിങ്ങളെ കാണുവാന്‍ എനിക്കു സാധിക്കില്ല. പക്ഷേ അസുഖം ഭേദപ്പെട്ടാല്‍നേരിട്ട് കാണാന്‍ വരുന്നുണ്ട് ‘ ഷാരൂഖ് പറഞ്ഞു.
ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഫോണ്‍ വഴി അരുണയുമായി സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

Top