മുബൈ: വെള്ളിത്തിരയിലേക്ക് പുല്‍വാമ, ബാലാക്കോട്ട് സംഭവങ്ങള്‍ എത്തിക്കാന്‍ ബോളിവുഡില്‍ കടുത്ത മത്സരം. പുല്‍വാമ, ബാലാക്കോട്ട്, അഭിനന്ദന്‍ എന്നീപേരുകള്‍ വിവിധ രീതിയില്‍ സിനിമകള്‍ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഉറി, ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിന്റെ വന്‍വിജയമാണ് ഇപ്പോഴത്തെ ആക്രമണത്തെ സിനിമയാക്കാനുള്ള ബോളിവുഡ് മത്സരത്തിന്റെ കാരണം.
വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായതിന്റെയും രാജ്യം യുദ്ധത്തിലേക്ക് പോകുമോ എന്നതിന്റെയും ആശങ്കകള്‍ക്കിടയിലും ആക്രമണം സിനിമയാക്കാന്‍ ബോളിവുഡിലെ നിര്‍മാതാക്കള്‍ പരക്കം പായുകയാണ്. ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരക്യാംപുകള്‍ ആക്രമിച്ച ഫെബ്രുവരി 26 ന് ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസില്‍ വന്‍ തിരക്കായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പുല്‍വാമ: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്് , ബലേക്കോട് : ദ സര്‍ജിക്കര്‍ സ്ട്രൈക്ക് ടു പൊയിന്റ് ഒ , വാര്‍ റൂം, ഹിന്ദുസ്ഥാന്‍ ഹമാരാ ഹെ, പുല്‍വാമ ടെറര്‍ അറ്റാക്ക്, ദ അറ്റാക്ക് വിത്ത് പുല്‍വാമ, എടിഎസ് വണ്‍മാന്‍ ഷോ തുടങ്ങിയ പേരുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആക്രമണത്തിന്റെയും ദേശസ്നേഹത്തിന്റെയും വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് പേരുകള്‍ പലരും
തയ്യാറാക്കിയിരിക്കുന്നത്.