ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സെയ്ഫ് അലി ഖാന്റെ മകളും വളര്‍ന്നു വരുന്ന നായികയുമായ സാറ അലിഖാന് വ്യക്തമായ അഭിപ്രായമുണ്ട് ഓരോ കാര്യങ്ങളിലും. സിനിമയ്ക്കായി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനെക്കുറിച്ചാണ് സാറ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.
പ്ലാസ്റ്റിക് സര്‍ജറി പോലെയുള്ള കാര്യങ്ങളോട് അത്ര താല്‍പര്യമില്ലെന്നും സമ്മര്‍ദമുള്ള മേഖലയാണ് സിനിമയെന്നും സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ അതിനെ അതിജീവിച്ചേ തീരൂവെന്നും താരം പറഞ്ഞു. പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിടുന്നതിനായി സ്വയം പ്രാപ്തയാകേണ്ടതുണ്ടെന്നും മാനസികമായി മാത്രമല്ല സിനിമയ്ക്കായി ശാരീരികമായ തയാറെടുപ്പുകളും നടത്തേണ്ടി വരാറുണ്ടെന്നും സാറ വ്യക്തമാക്കി.