ഞങ്ങള്‍ക്ക് ഒന്നുകൂടി വിവാഹം കഴിക്കാന്‍ തോന്നുന്നു ; മിറയ്‌ക്കൊപ്പം നിന്ന് ഷാഹിദ്

shahid-kapoor

ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ഭാര്യ മിറ രാജ്പുട്ടിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയായി മാറിയികരിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടര വര്‍ഷമാകുന്നു. അവള്‍ ഇപ്പോഴും അതിസുന്ദരിയായിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നുകൂടി വിവാഹം കഴിക്കാന്‍ തോന്നുന്നു.’ തന്റെ പ്രിയ പത്‌നിയെ കുറിച്ച് ഷാഹിദ് പറയുന്നു.

ലേക്ക്മീ ഫാഷന്‍ വീക്കില്‍ ഒരുമിച്ച് റാംപില്‍ നടന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷാഹിദ് ഭാര്യയെക്കുറിച്ച് അഭിമാനപൂര്‍വ്വം സംസാരിച്ചത്. ഇരുവരും ആദ്യമായാണ് ഒന്നിച്ച് റാംപിലെത്തുന്നത് എന്നതിനാല്‍ത്തന്നെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു ഈ പ്രിയ ജോഡികള്‍. ഷാഹിദിന്റെ പത്മാവദ് മികച്ച വിജയം നേടി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികള്‍.

Top