മുംബൈ: ബോളിവുഡ് താരം സോനു സൂദ് പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനം ഒഴിയുന്നു. സ്ഥാനമേറ്റ് ഒരു വര്‍ഷത്തിന് ശേഷമാണ് ഒഴിയുന്നത്. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
സഹോദരി മാളവിക പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് സ്ഥാനം ഒഴിയുന്നതിന് കാരണം. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും സോനു സൂദ് പറഞ്ഞു.
Like all good things, this journey has come to an end too.I've voluntarily stepped down as the State Icon of Punjab.This decision was mutually taken by me and EC in light of my family member contesting in Punjab Assembly Elections.
I wish them luck for future endeavours.🇮🇳— sonu sood (@SonuSood) January 7, 2022
‘എല്ലാ നല്ല കാര്യങ്ങളെയും പോലെ, ഈ യാത്രയും അവസാനിച്ചു, പഞ്ചാബിന്റെ സ്‌റ്റേറ്റ് ഐക്കണ്‍ എന്ന സ്ഥാനത്തുനിന്ന് ഞാന്‍ സ്വമേധയാ പിന്മാറി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ കുടുംബാംഗം മത്സരിക്കുന്നതിനാല്‍ ഞാനും ഇ സിയും പരസ്പര ധാരണയോടെയാണ് ഈ തീരുമാനം എടുത്തത്’ സോനു ട്വീറ്റ് ചെയ്തു.
തന്റെ സഹോദരി മാളവിക ഈ വര്‍ഷം തിരഞ്ഞെടുപ്പില്‍ മോഗയില്‍ നിന്നും മത്സരിക്കുമെന്ന് നവംബറില്‍ സൂദ് പ്രഖ്യാപിച്ചിരുന്നു. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയാണോ അതോ സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.