ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് താരം വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ദേശീയ പുരസ്‌കാര ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
മേരേ ആപ്‌നെ, ഇന്‍സാഫ്, പര്‍വാരിഷ്, മുകാദര്‍ കാ സിക്കന്തര്‍, കുര്‍ബാനി, അമര്‍ അക്ബര്‍ ആന്റണി, ദ ബേര്‍ണിംങ് ട്രെയിന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങള്‍. 2017 ഏപ്രില്‍ 27നാണ് വിനോദ് ഖന്ന മരിച്ചത്. 70 വയസ്സായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹത്തിന്. അഭിനയ രംഗത്തു നിന്ന് രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം എംപിയുമായിരുന്നു.