ബോളിവുഡില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല വിരാട് കൊഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ വിവാഹ വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത് കൊഹ് ലിയ്ക്ക് അനുഷ്‌കയുടെ പിതാവിന്റെ കൈയ്യില്‍ നിന്നു ലഭിച്ച സമ്മാനമാണ്. തേജസ്വിനി ദിവ്യനായിക് രചിച്ച പ്രണയ കവിതകളുടെ സമാഹാരമാണ് അനുഷ്‌കയുടെ പിതാവായ റിട്ട. കേണല്‍ അജയ് കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റനു സമ്മാനിച്ചത്. സ്‌മോക്‌സ് ആന്‍ഡ് വിസ്‌കി എന്നാണ് സമാഹാരത്തിന്റെ പേര്.
42 കവിതകളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അനുഷ്‌കയുടെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. പുസ്തകം ഇഷ്ടപ്പെട്ട അജയ് കുമാര്‍ ഇത് മരുമകനു സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അനുഷ്‌ക വഴിയാണ് കൊഹ്‌ലിയുടെ കവിതയോടുള്ള ഇഷ്ടം അജയ് കുമാര്‍ അറിഞ്ഞത്.