കോഴിക്കോട്: കേഴിക്കോട് വീണ്ടും ബോംബാക്രമണം. കോഴിക്കോട് നാദാപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേര്‍ക്കു അക്രമിസംഘം ബോംബെറിഞ്ഞു.
നാദാപുരം മണ്ഡലം സെക്രട്ടറി രഞ്ജിത്തിന്റെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം രഞ്ജിത്തിന്റെ വീടിനു നേര്‍ക്കു ബോംബെറിയുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.