തലശേരി: തലശേരി കതിരൂര്‍ ഏഴാം മൈലില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സ്റ്റീല്‍ ബോംബേറുണ്ടായി.
ഇന്നു പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. സിപിഎം കനാല്‍കര ബ്രാഞ്ച് കമ്മറ്റി അംഗം കതിരൂര്‍ ഏഴാം മൈല്‍ റോസില്‍ രഞ്ജിത്ത്, ബിജെപി പ്രവര്‍ത്തകന്‍ തള്ളോട് വാഴയില്‍ അക്ഷയ് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ബോംബേറുണ്ടായത്.
സ്‌ഫോടനത്തില്‍ രഞ്ജിത്തിന്റെ വീടിന്റെ ഗ്ലാസുകളും വരാന്തയിലെ ടൈല്‍സും തകര്‍ന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം.