കാബൂൾ : അഫ്ഗാനില്‍ ബോംബാക്രമണത്തിൽ അഞ്ച് സൈനികരുള്‍പ്പെടെ ഒൻപത് പേർ മരിച്ചു. അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയിലാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് സൈനികരും രണ്ട് സ്ത്രീകള്‍ ഉൾപ്പെടെ നാല് സിവിലിയന്‍മാരുമാണ് കൊല്ലപ്പെട്ടതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
സംഭവത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹെല്‍മന്ദ് -കാന്ധഹാര്‍ ഹൈവേയിലെ ചെക്പോസിറ്റനടുത്ത് ബുധനാഴ്ച്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മാണ്ഡ സെക്യൂരിറ്റി ചെക്പോസ്റ്റിനടുത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനു മുൻപ് നാലു തവണ ഇത്തരത്തിൽ മാണ്ഡ ചെക്പോസ്റ്റില്‍ സ്ഫോടനമുണ്ടായിട്ടുണ്ട്.