ശാസ്താംകോട്ടയില്‍ വീടിന് നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലം: ശാസ്താംകോട്ടയില്‍ പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞു. ശാസ്താംകോട്ട വേങ്ങ ശശിമന്ദിരത്തില്‍ രാധാമണിയുടെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്.

പൊട്ടിത്തെറിയില്‍ വീടിന്റെ മുന്‍വാതിലും ജനല്‍ ഗ്ലാസുകളും തകര്‍ന്നു. സെക്കന്‍ഡുകള്‍ ഇടവിട്ട് രണ്ട് തവണയാണ് സ്‌ഫോടനമുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Top