പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്ക് ബോംബാക്രമണം. സിഐ സി.കെ. മണി, എസ്‌ഐ വിപിന്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ക്വാര്‍ട്ടേഴ്‌സിന്റെ വാതിലുകളും ചുവരുകളും തകര്‍ന്നു. അക്രമികള്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ ഭീഷണി സന്ദേശം പതിച്ചിട്ടുണ്ട്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബോംബാക്രമണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.