കോഴിക്കോട് : നാദാപുരം തെരുവംപറബില് ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് പോലീസ് പറഞ്ഞു.പൊട്ടാത്ത 11 ബോംബുകള്‍ സ്ഥലത്തുനിന്ന് കണ്ടെത്തി.
ഇന്നലെ രാത്രി 10.30ഓടെയായിരുന്നു നാദാപുരം കല്ലാച്ചി തെരുവമ്പറമ്പിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ സ്ഫോടനമുണ്ടായത്. വീനീഷ് മരുപ്പറ്റ, ദിലീഷ്.
വിവേക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂന്നു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
സംഭവസ്ഥലത്തു നിന്നും 12 സ്റ്റീല്‍ കണ്ടെയ്നറുകള്‍, രണ്ട് സ്റ്റീല്‍ ബോംബ്, ഗണ്‍ പൗഡര്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് പറയുന്നു.
പരുക്കേറ്റ മൂന്നു പേരും സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് സൂചന. ഇതില്‍ രണ്ടു പേര് നേരത്തെ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നും പൊലീസ് പറയുന്നു. നാദപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘം സ്ഥലത്ത് പരിശോധന നടത്തി.
സ്ഫോടനത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും സി.പി.എം നാദാപുരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.