ചെന്നൈ: തമിഴ്നാട്ടിലെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടി നേതാവ് ടി.ടി.വി ദിനകരന്റെ വീടിനുനേരെ ഉണ്ടായ പെട്രോള്‍ ബോംബാക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നേതാവ്. ബുള്ളറ്റ് പരിമളം എന്നറിയപ്പെടുന്ന പാര്‍ട്ടി നേതാവാണെന്നും, ദിനകരന്റെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിയാനെത്തിയ ഇയാളുടെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ തീപിടിക്കുകയാണുണ്ടായതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം.
ഇയാളുടെ ഡ്രൈവറെ പൊലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചെന്നൈയിലെ ബസന്ത് നഗറിലുള്ള വീടിനുനേരെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.