സന: സിറിയയിലെ സെന്‍ട്രല്‍ ദമാസ്‌കസില്‍ ഒരു ബസിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സൈനികരുമായി യാത്ര ചെയ്യുകയായിരുന്ന ആര്‍മി ബസാണ് സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. ജിസര്‍ അല്‍റെയ്‌സ് പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് ബസില്‍ ഘടിപ്പിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബസ് കത്തിനശിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്തെ ഇദ്‌ലിബ് പ്രവിശ്യയില്‍ 13 ഭീകരരെ ഷെല്ലാക്രമണത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചതിനുള്ള പ്രതികാരമായി നടത്തിയ ഭീകരാക്രമണമാണെന്നാണ് സൂചന.
സിറിയന്‍ സ്റ്റേറ്റ് ടിവി കത്തിയ ബസിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.രക്ഷാപ്രവര്‍ത്തകര്‍ എത്തി ശരീരഭാഗങ്ങള്‍ നീക്കം ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.