മുബൈ സ്‌ഫോടനക്കേസ് ; അബുസലീമടക്കം ഏഴ് പ്രതികളും കുറ്റക്കാര്‍

മുംബൈ: 1993 മുംബൈ സ്‌ഫോടന പരമ്പര കേസില്‍ അധോലോക ഭീകരന്‍ അബുസലേം കുറ്റക്കാരനാണെന്ന് കോടതി.
മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് അബുസലീം ഉള്‍പ്പടെ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധക്കടത്ത് നടത്തിയെന്ന കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും 27 കോടിയില്‍ പരം നഷ്ടമുണ്ടാക്കുകയും ചെയ്ത സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തര്‍വര്‍ക്ക് ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് ആയുധം എത്തിച്ചു കൊടുത്തതാണ് ഇവര്‍ ചെയ്ത കുറ്റം.

കേസിന്റെ വിചാരണ ആരംഭിച്ചശേഷമാണ് വിദേശത്ത് ഒളിവിലായിരുന്ന മുഖ്യപ്രതി അബുസലേമിനെ പിടികൂടിയത്. അതിനാല്‍ അബു സലേമിനെതിരായ കേസ് പ്രത്യേകമായി പരിഗണിക്കുകയായിരുന്നു. കേസില്‍ വിധി പ്രഖ്യാപിക്കാനിരിക്കെ ടാഡ കോടതിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2005ല്‍ പോര്‍ച്ചുഗലില്‍ നിന്ന് പുറത്താക്കപ്പെട്ട അബുസലേമിനെ കൂടാതെ യുഎഇയില്‍ നിന്ന് പുറത്താക്കിയ മുസ്തഫ ദോസ, മുഹമ്മദ് താഹിര്‍, മെര്‍ച്ചന്റ് അഥവാ താഹിര്‍ തക്ക്‌ല, അബ്ദുള്‍ ഖയൂം, കരിമുല്ല ഖാന്‍, റിയാസ് സിദ്ദിഖി, ഫിറോസ് അബ്ദുള്‍ റഷീദ് ഖാന്‍ എന്നിവര്‍ കേസിലെ പ്രതികളാണ്.

സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുമ്പ് തൂക്കിലേറ്റിയിരുന്നു

Top