കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വൈസ് പ്രസിഡന്റ് അമ്രുള്ള സാലയെ ലക്ഷ്യമിട്ട് നടത്തിയ ബോംബ് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ മുന്‍ രഹസ്യാന്വേഷണ തലവനായിരുന്ന സാലെ നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സാലയുടെ മുഖത്തും കൈയിലും നിസാര പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സര്‍ക്കാരും താലിബാനും തമ്മില്‍ ആദ്യ ഔപചാരിക ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ആക്രമണം. സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. സാലയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് റോഡ് അരികില്‍ സ്ഥാപിച്ച ബോംബ് ആണ് പൊട്ടിത്തെറിച്ചത്.
സാലെ ഓഫീസിലേക്ക് എത്തുമ്പോഴായിരുന്നു സ്‌ഫോടനം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 10 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. സാലെയുടെ ബോഡിഗാര്‍ഡ് ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.