കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ചവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു, അന്‍പതോളം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിലേറെയും താലിബാന്‍ പ്രവര്‍ത്തകരാണ്.
പെരുന്നാളിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്ക് താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, സര്‍ക്കാരും വെടിനിര്‍ത്തല്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനിടെയാണ് നാംഗഹാര്‍ പ്രവിശ്യയില്‍ ചവേര്‍ സ്ഫോടനമുണ്ടായത്. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലയാണ് നാംഗഹാര്‍.