കണ്ണൂര്‍: കതിരൂര്‍ പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി രണ്ടു പേര്‍ക്ക് പരുക്ക് . ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരുക്ക് . സ്‌ഫോടനത്തിൽ പരുക്കേറ്റ രണ്ടുപേരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റീൽ ബോംബുകളാണ് പൊട്ടിയത്. പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. തലശ്ശേരി ഡിവൈഎസ്‍പി അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.