ന്യൂഡൽഹി: ഉഗാണ്ടയിലെ ഇന്ത്യൻ പാരാ-ബാഡ്മിന്റൺ ടീം താമസിച്ച ഹോട്ടലിന് സമീപം ബോംബ് സ്ഫോടനം. ഉഗാണ്ട പാരാ-ബാഡ്മിന്റൺ ഇൻറർനാഷനൽ മത്സരത്തിനെത്തിയ ഇന്ത്യൻ ടീം സുരക്ഷിതരാണെന്ന് പാരാ ബാഡ്മിന്റൺ ഇന്ത്യ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ടീമിന്‍റെ താമസ സ്ഥലത്തിന് വെറും 100 മീറ്റർ അകലെ മാത്രമായിരുന്നു സ്ഫോടനം. ടോക്യോ പാരലിമ്പിക്സിൽ സ്വർണ മെഡൽ നേടിയ പ്രമോദ് ഭഗത്, മാനസി ജോഷി, മനോജ് സർക്കാർ എന്നിവരാണ് ടൂർണമെന്‍റിൽ പങ്കെടുക്കാനായി എത്തിയത്.
Indian Team is Safe!There is multiple Bomb Blast 100 mtr away from official Hotel in which @parabadmintonIN team staying incl. @GauravParaCoach
& @PramodBhagat83 @manojsarkar07@joshimanasi11@IndiainUganda@Media_SAI @ParalympicIndia @YASMinistry @IndiaSports @PMOIndia https://t.co/bAlsNdK4XS pic.twitter.com/TldWuwlXUn— Para-Badminton India (@parabadmintonIN) November 16, 2021
ടോക്യോ പാരലിമ്പിക്സിൽ പരിശീലകനായിരുന്ന ഗൗരവ് ഖന്നയും സംഘത്തോടൊപ്പമുണ്ട്. തങ്ങൾ സുരക്ഷിതരാണെന്നും ടൂർണമെന്‍റ് മുൻനിശ്ചയപ്രകാരം തന്നെ നടക്കുമെന്നും ഭഗത് പി.ടി.ഐയോട് പ്രതികരിച്ചു.