കീവ്: യുക്രൈനില്‍ ആയുധശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
സമീപപ്രദേശത്തുനിന്നും 30,000 പേരെ ഒഴിപ്പിച്ചു. വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചിരുന്ന ഡിപ്പോയിലാണ് സ്‌ഫോടനമുണ്ടായത്. വിനിറ്റ്‌സിയ ഒബ്ലാസ്റ്റില്‍ കലിനിവ്കയിലെ സൈന്യത്തിന്റെ ഏറ്റവും വലിയ ആയുധ ഡിപ്പോയിലായിരുന്നു സംഭവം.
വലിയ കരിമരുന്ന് കലാപ്രകടനത്തിനു സമാനമായ പൊട്ടിത്തെറിയാണ് ഉണ്ടായത്. റോക്കറ്റുകളും ടാങ്ക് ഷെല്ലുകളും ആയുധശാലയുടെ നാലുപാടും ചിതറിത്തെറിച്ചു. ആയുധശാലയില്‍ 200,000 ടണ്‍ സ്‌ഫോടകവസ്തുക്കളാണ് ഉണ്ടായിരുന്നത്. ആയുധങ്ങള്‍ ശേഖരിച്ചിരുന്ന ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
ഭീകരമായ വിധത്തില്‍ അഗ്‌നിഗോളങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി. വിനിറ്റ്‌സിയ ഒബ്ലാസ്റ്റിലിനു മുകളിലൂടെ വ്യോമപാത പൂര്‍ണമായും റദ്ദാക്കി. പ്രദേശത്തേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.