സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബെറിഞ്ഞ കേസ്; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

arrest

കോഴിക്കോട്: പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബെറിഞ്ഞ കേസില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.

അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേര്‍ക്കാണ് ഞായറാഴ്ച രാത്രി ബോബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

Top