ന്യുഡല്‍ഹി: ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കി.
ഇന്ന് പുലര്‍ച്ചെ 6.50 നായിരുന്നു തുഗ്ഗക്ക് റോഡ് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ക്കറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം എത്തിയത്.
ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയുഗ സഹായത്തോടെ പൊലീസ് പരിശോധന കര്‍ശനമാക്കുകയാണ്.
പുരുഷ ശബ്ദത്തിലായിരുന്നു അജ്ഞാത സന്ദേശം എത്തിയത്.
ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ റീട്ടൈല്‍ മാര്‍ക്കറ്റുകളിലൊന്നാണ് ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ്.