ഷൊര്‍ണ്ണൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം -നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരം -പാലക്കാട് അമൃത എക്‌സ്പ്രസ് എന്നീ തീവണ്ടികളില്‍ പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
രണ്ട് തീവണ്ടികളും ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടാണ് പരിശോധന നടത്തിയത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പ്ലാറ്റ്‌ഫോമില്‍ വച്ചായതിനാല്‍ മറ്റു ട്രെയിനുകളുടെ സമയക്രമീകരണത്തെ ബാധിച്ചിട്ടില്ല.
രാജ്യറാണി എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവിന്റെ ഫോണ്‍ വാങ്ങി മറ്റൊരു യുവാവ് മൂന്ന് നമ്പറുകളിലേക്ക് വിളിക്കുകയും അതിനുശേഷം ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ഫോണ്‍ ചെയ്തയാള്‍ തൃശ്ശൂരില്‍ ഇറങ്ങി. ട്രെയിന്‍ ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ ഫോണിന്റെ ഉടമയായ യുവാവാണ് വിവരം െേപാലീസിനെ അറിയിച്ചത്.
ഫോണില്‍ നിന്ന് വിളിച്ച നമ്പറുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. മാനസികാസ്വാസ്ഥമുള്ള യുവാവാണ് ഫോണ്‍ വിളിച്ചതെന്നാണ് നിഗമനം.